ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളം: 441 പേരില്‍ പേരില്‍ നിന്ന് ഭൂമി ഏറ്റെടുക്കും; ആക്ഷേപങ്ങള്‍ അറിയിക്കാന്‍ 15 ദിവസം
ശബരിമല ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിനായി 441 പേരില്‍ നിന്ന് ഭൂമി ഏറ്റെടുക്കും. ഇതിന്റെ വിശദ വിവരങ്ങള്‍ സര്‍ക്കാര്‍ വിജ്ഞാപനം ചെയ്തു. ആക്ഷേപങ്ങള്‍ അറിയിക്കാന്‍ 15 ദിവസമാണ് സമയ പരിധി അനുവദിച്ചിരിക്കുന്നത്. (Land will be acquired from 441 people for Sabarimala Greenfield Airport) വിദഗ്ധ സമിതിയുടെ പഠന റിപ്പോര്‍ട്ടിന് ശേഷമാണ് ഇപ്പോള്‍ വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കുന്നതിന്റെ വിശദവിവരങ്ങള്‍ പുറത്തെത്തിയിരിക്കുന്നത്. വിജ്ഞാപനം വൈകുന്നതില്‍ വിമര്‍ശനങ്ങള്‍ ഉയരുന്നതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ഭൂമി ഏറ്റെടുക്കല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്.
കലോത്സവ കോഴക്കേസ്: ആരോപണം നേരിട്ട വിധികര്‍ത്താവ് വിഷം കഴിച്ച് മരിച്ചനിലയില്‍
കേരള സര്‍വകലാശാല കലോത്സവത്തിലെ വിധിനിര്‍ണയത്തിന് കോഴ വാങ്ങിയെന്ന ആരോപണം നേരിട്ട വിധികര്‍ത്താവ് മരിച്ച നിലയില്‍. കണ്ണൂര്‍ ചൊവ്വ സ്വദേശി പി എന്‍ ഷാജിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. കോഴക്കേസില്‍ താന്‍ നിരപരാധിയാണെന്ന് കാട്ടി ഷാജി എഴുതിയ ആത്മഹത്യാ കുറിപ്പ് പോലീസ് കണ്ടെടുത്തു. മൃതദേഹം കണ്ണൂര്‍ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. നാളെ തിരുവനന്തപുരം കന്റോണ്‍മെന്റ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം സംഭവിച്ചത്. (Kerala university youth […]
മാസപ്പടി കേസിൽ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് കോടതിയിൽ
മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരായ മാത്യു കുഴൽനാടൻ എംഎൽഎയുടെ ഹർജി ഇന്ന് കോടതിയിൽ. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി പരിഗണിക്കുക. ധാതുമണൽ ഖനനത്തിന് സിഎംആർഎല്ലിന് വഴിവിട്ട് മുഖ്യമന്ത്രി സഹായം നൽകിയെന്നും പ്രത്യുപകാരമായി കമ്പനി മുഖ്യമന്ത്രിയുടെ മകൾക്ക് മാസപ്പടി കൊടുത്തെന്നുമാണ് ഹർജിയിലെ ആരോപണം. ഹർജി തള്ളണമെന്ന നിലപാട് വിജിലൻസ് കോടതിയിൽ സ്വീകരിക്കും. മാത്യുവിൻ്റെ ഹർജി നിലനിൽക്കില്ലെന്നും ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ തീരുമാന പരിധിയിൽ വരില്ലെന്നുമാണ് വിജിലൻസ് നിലപാട്. പിണറായി വിജയൻ, മകൾ വീണ വിജയൻ എന്നിവർ ഉൾപ്പെടെ […]